വെറുതെയാണെങ്കിലും
മനസ്സിന്റെ ജാലകം
തുറന്നിടുവാനൊരു മോഹം
ഒരു കൂട്ടം ദേശാടനക്കിളിക-
ളുള്ളില്‍ കൂടുകൂട്ടാനെത്തിയാലോ
പുഴതന്‍ കളകളാരവനാദം
പതിയെ കടന്നുവന്നെങ്കിലോ
മമതന്‍ ചേങ്ങില മുട്ടിക്കൊ-
ണ്ടെന്‍ മാതാവ് ഉറക്കിക്കിടത്തിയാലോ
രാത്രിയില്‍ നിലാവിന്റെ
നീല വെളിച്ചത്തില്‍
ഒരു പറ്റം സ്വപ്നങ്ങള്‍
പറന്നണഞ്ഞാലോ
അറിയാതെയാണെങ്കിലും
കനിവിന്റെ നിറകുടവുമായ്
ദൈവം വാതില്ക്കലണഞ്ഞെങ്കിലോ
തണുത്ത കാറ്റിന്റെ
സീല്‍ക്കാരത്തോടെ
നനവിന്റെ പര്യായമായ
സുഖത്തിന്റെ നാനാര്‍ത്ഥമായ
പഴഞ്ചൊല്ലിലെ മഴനൂലുകള്‍
പെയ്തു നിന്നെങ്കിലോ
വെറുതെയാണെങ്കിലുമീ
ചില്ലുമാടത്തിന്റെ കെടാവിളക്കായ്
മൗനം നിറഞ്ഞെങ്കില്‍....
ജന്മ ദുഖത്തിന്‍ ശാപമകന്നെങ്കില്‍
No comments:
Post a Comment