സന്ധ്യയുടെ വിരിമാറിലിരുന്ന് തേപ്പുതുടച്ച അന്തിമേഘം ചിന്തിച്ചു - ഞാന്‍, ഞാനാര് ? എവിടെ നിന്ന് എങ്ങോട്ട് ?അവസാനിക്കാത്ത ഈ വേഷങ്ങള്‍ എന്തിന് ?
ജീവിതത്തിന്റെ അഗാതതയില്‍ ഇറങ്ങിത്തപ്പുന്ന തായ്-വേരുകള്‍. കിനാവുകളുടെ അനന്ത സാമ്രാജ്യം.. നിനവിലെ കിനാവിലെ ആ മധുര നിമിഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ വിരിഞ്ഞു വാടുന്നു.
ഒരു രാത്രി ഞാന്‍ അറിയുന്നു, എല്ലാം എന്റെ വെറും സ്വപ്നങ്ങലാണെന്ന്. ഒന്നും ഒരിക്കലും പൂവണിയാത്ത മോഹങ്ങളാണെന്ന്. എന്തിനായിരുന്നു ഇതെല്ലാം. ഒരിക്കലും നടക്കില്ലാ എന്നറിഞ്ഞിട്ടും... എന്തിനു വേണ്ടി ? അറിയില്ല.എനിക്കറിയില്ല. എങ്കിലും എനിക്കാ സ്വപ്നങ്ങള്‍ നെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഞാനത് നെയ്ത് കൊണ്ടിരിക്കയാണ്. എന്നെങ്കിലും ഒരുനാള്‍ പൂവണിയുന്നതും കാത്ത്.....
No comments:
Post a Comment