കാലത്തിന്‍ കണ്ണുനീരില്‍
മാഞ്ഞുപോയതെന്തേ നീ
നിന്നെ തോടി ഞാനലഞ്ഞു
കാലം മായ്ച്ച ബാല്യം പോലെ
വര്‍ഷകാലം തൊട്ടുയെ-
ന്നാത്മാവിന്‍ നൊമ്പരത്തെ
വസന്തമോ പിന്നെയും
വന്നുപോയല്ലൊ എന്‍ ജീവിതത്തില്‍
വേനല്‍ക്കാലം വന്നപ്പോ-
ളെല്ലാം ഞാന്‍ കാത്തൊരാ-
മൊട്ടും കൊഴിഞ്ഞു
നീലകണ്ണുകള്‍ കലങ്ങി
കണ്ണുനീരില്‍ ഞാനും ലയിച്ചു
പെയ്തൊഴിഞ്ഞ വാനം പോലെ-
യെന്‍ ജീവനില്‍ വര്‍ഷം പൊലിഞ്ഞു
ദൂരെയാരോ കണ്‍കുളിര്‍ക്കെ
വെണ്‍മേഘത്തിന്‍ കെട്ടഴിച്ചു
പാറി പാറി വന്നതെന്‍
ജീവിതം കൈക്കലാക്കി
നീറി നീറി നെഞ്ചകം പോലും
മൗനരാഗ മന്ത്രമായി
വര്‍ഷങ്ങള്‍ പോയതരിയാതെ
ഞാനുമിന്നും കണ്ണീരൊഴുക്കി
നീണ്ടൊരു കാലത്തിന്‍
സായന്തനത്തിനായ്
ഇന്നുമെന്റെ കണ്ണുനീരില്‍
പൊള്ളുന്നൊരോര്‍മ്മയായ് നീ
വന്നുവോ നീയെന്‍ മുന്നില്‍
കണ്ണീരില്‍ നീയലിഞ്ഞുവോ....
വര്‍ഷങ്ങള്‍ തന്‍ മായാതെ
മങ്ങാതെ ഇന്നും നില-
നിന്നുരുന്നെങ്കില്‍
വെറുതെയെന്‍ മോഹങ്ങളും
തകര്‍ന്നു പോകയില്ലായിരുന്നു
പെയ്തൊഴിഞ്ഞ മഴയുംപോയി
സുഗന്ധമുള്ളൊരാ കാറ്റുംപോയി
നീണ്ടൊരാ യാത്രതന്‍
വശ്യതയില്‍ ഞാനിരുന്നു
ഇന്നു വെറുതെ ഞാന്‍
മോഹിച്ചു ആ വര്‍ഷം
വീണ്ടുമൊരിക്കല്‍ എന്ന-
രികില്‍ വിരുന്നിനെത്തിയിരുന്നെങ്കില്‍..
No comments:
Post a Comment