ഒരു ജന്മം മുഴുവനും കരഞ്ഞുതീര്‍ത്താല്‍ തീരാത്ത സങ്കടവുമായാണ് ഞാനിന്നലെ ഉറങ്ങാന്‍ കിടന്നത്.
ഒരു കുഞ്ഞാറ്റക്കൂടിന്‍ മുളയഴിവാതില്‍ ഇരുള്‍ മഴയിലെ കാറ്റേറ്റടയാന്‍ പോകുന്നു. ഒരു തരി വെട്ടം തേടി പലവഴി അലഞ്ഞു.നിരാശ മാത്രമായിരുന്നു ഫലം. ഉള്ളിന്റെ ഉള്ളില്‍ മൗനം വിതുമ്പി. കോരിച്ചുരത്തും വാത്സല്യമെല്ലാം അലകടല്‍ കോളായിരുന്നു. പാടുന്ന താരാട്ടു പാട്ടിലെല്ലാം ചുടു നെടുവീര്‍പ്പായിരുന്നു.
ആ നിഷ്ക്കളങ്കമായ ഓമനമുഖം അതെന്റെ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു.ഏതു നിമിഷവും ഞങ്ങളെ പിരിഞ്ഞു പോകുന്ന തരത്തിലുള്ളതായിരുന്നു. വേദനയോട് മല്ലിട്ടടിക്കുന്ന ആ ഇളം കുരുന്നിനെ നിറഞ്ഞ മിഴിയോടെ നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഇനി ആ കുരുന്നിന്റെ ജീവന്‍ ദൈവകാരുണ്യത്തിലാണെന്ന് പറഞ്ഞപ്പോള്‍ ആ മാതാവിന്റെ മനക്കരുത്ത് എന്നെ അത്ഭുതപ്പെടുത്തി. എന്തും നേരിടാനുള്ള ഒരു മനസ് ആര്‍ജ്ജിച്ചെടുത്തു അവര്‍.
ഇത്ര ചെറുപ്പത്തിലേ ഇത്രയും വേദന സഹിക്കാന് എന്തിനീ ഭൂമിയിലേക്ക് അവളെ അയച്ചു. മറക്കാനാവുന്നില്ല ആ ദൃശ്യം. വേദനാ.... എന്നു പറഞ്ഞു കരയുന്ന ആ നാലു വയസ്സുകാരിയുടെ സ്വരം മാത്രമാണ് ഇപ്പോഴും എന്റെ കാതില്‍ അലയടിക്കുന്നത്.
ഇത് വായിക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ആ കുരുന്നിനു വേണ്ടി പ്രാര്‍ത്ഥിക്കുക. വേദനയില്ലാത്ത ഒരു ദിനമെങ്കിലും പ്രധാനം ചെയ്യാന്‍ ഈശ്വരനോടു പറയുക.എല്ലാവരും കയ്യൊഴിഞ്ഞ വേളയില്‍ ദൈവമല്ലാതെ വേറെയാരും ഇനി ഈ കുരുന്നിന് കൂട്ടില്ല... എന്നോര്‍ക്കുക.
പ്രാര്‍ത്ഥിക്കുക
No comments:
Post a Comment