സ്നേഹങ്ങളുടെ ഹരിതഭംഗിയില്‍ ചാരവര്ണ്ണം നിറയുമ്പോള്‍ ആത്മാവിന്റെ നെരിപ്പോടില്‍ നീറുന്ന ഒരു വിറകു കഷ്ണം
കത്തിപ്പടരാതെ പുകഞ്ഞ് പുകഞ്ഞങ്ങനെ... പ്രതീക്ഷകളൊന്നുമില്ലാതെ ഉണങ്ങി ദ്രവിച്ച ഒരു മരം ആളിക്കത്തി തീരാനല്ലാതെ മറ്റെന്താണ് മോഹിക്കാറുള്ളത്
വേരുകളും ഇലകളുമില്ലാത്തവള്ക്ക് കിളിക്കൂടും സ്വപ്നങ്ങളുമില്ലല്ലോ... ഈ മൗനത്തിന്റെ ചൂളയില്‍ വെന്തതും വേവാത്തതുമായ ഇഷ്ടികകള്‍ക്കിടയില്‍ നീറി നീറിയങ്ങനെ.....
നിയോഗങ്ങളുടെ കൊടുങ്കാറ്റിനെ ഞാനെപ്പോഴും പ്രതീക്ഷിക്കുന്നു ഭൂമിയുടെ മാറില്‍ മുഖമമര്‍ത്തി ദീര്‍ഘമായെന്ന നിശ്വസിക്കാമല്ലോ.....!
No comments:
Post a Comment