...

Saturday, January 19, 2013

മൗനം

എനിക്കും നിനക്കുമിടയില്‍
ഒന്നരമിനിറ്റിന്റെ നീണ്ട മൗനം....
ഇടയ്ക്ക് കോള്‍വെയിറ്റിംങ്
ഒടുവില്‍ നീ കട്ട് ചെയ്ത് പോയി...
അഞ്ചു മിനിട്ടോളം വിശ്വസിക്കാനാവാതെ
മൊബൈല്‍ കയ്യില്‍ പിടിച്ചു ഞാന്‍
ലോഗില്‍ നിന്റെ വിളികള്‍ കുറഞ്ഞു.
ഇടയ്ക്കെപ്പോഴോ വിളിച്ചപ്പോള്‍
നീ-മണിക്കൂറുകളുടെ 'ബിസി'
ഒടുവില്‍ എന്നെന്നേക്കുമായൊരു
സ്വിച്ച് ഓഫ്.....!