...

Wednesday, May 29, 2013

കാത്തിരിപ്പൂ.....


രാത്രിയാമങ്ങളുടെ ഏകാന്തതയില്‍ ആളൊഴിഞ്ഞ വരാന്തയില്‍ നേര്‍ ത്ത സംഗീതത്തിന്‍റെ മാസ്മരികതയില്‍ ലയിച്ചിരുന്ന് നിദ്ര മാടി വിളിക്കുമ്പോള്‍ കണ്ണുകളടക്കാതെ പാതിരാമഴയെ പുലരുവോളം നോക്കിയിരുന്നിട്ടുണ്ട് ഞാന്‍ ‍. മഴയെ താലോലിക്കുന്ന രാത്രിയോട് പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട് . നിശാഗന്ധി പൂക്കുന്ന രാത്രിയില്‍ നിശബ്ദമായി വന്നു പോകുന്ന മഴത്തുള്ളികളുടെ താളത്തിനനുസരിച്ച് ഇലകള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു ഇറ്റിറ്റു വീഴുന്ന മഴതുള്ളിയായെങ്കിലെന്ന് . പെയ്തൊഴിയുന്ന മഴയില്‍ നനയാന്‍ ‍ ഒട്ടും മടി കാട്ടാതെ , മഴവെള്ളത്തില്‍ ഓടി കളിക്കുന്ന കളി വഞ്ചികളെ നോക്കി ഇലകളില്‍ നിന്നും ഉതിര് ‍ ന്നു വീഴുന്ന മഴത്തുള്ളികളെ പുണരാന്‍ കൊതിച്ച് , വിദൂരതയില്‍ നിന്നെങ്ങോ പൊഴിഞ്ഞു വീഴുന്ന മഴയെ എനിക്ക് കൗ തുകമായിരുന്നു . പക്ഷെ രാത്രിമഴക്ക് ഏതോ നിസ്സംഗ ഭാവമാണെന്നേ തോന്നൂ . മഴ ഹൃദ്യമായ തുടിപ്പാണ് . നനുത്ത പുലരിയില്‍ ‍ നേര്‍ ത്ത കാറ്റിന്‍റെ ചാരുതയോടെ ഉണരാന്‍ മടിക്കുന്ന എന്നെ ജാലക പ്പാളികല് ‍ ക്കിടയിലൂടെ തലോടി മഴയുടെ മാറിലേക്ക് വിളിച്ചുണര്‍ ത്താറുണ്ട് എന്‍റെ ചില പ്രഭാതങ്ങള്‍ ‍. ഒട്ടും ആരവമില്ലാതെ നിഷ്കളങ്കമായ് നിശബ്ദമായ് പെയ്തിരുന്ന മഴയെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു . ഇന്നെനിക്ക് ഏറ്റവും നഷ്ടപ്പെടുന്നതും ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്ന ഈ മഴയെയാണ്..
.......... :)
ഇന്നും ഞാന്‍ ‍ കാത്തിരിക്കുന്നു.... ഇനിയും പെയ്തൊഴിയാത്ത പ്രണയാര് ‍ ദ്രമായ മഴയെ .... മഴക്കാലത്തെ !
 
 
 
 
 
 
കടപ്പാട്

No comments: