ഓർമ്മകൾ മേയുന്ന ആൽമരചോട്ടിലേക്ക് ഒരിക്കലൂടെ തിരിഞ്ഞു നോക്കി.
ഇല്ല...ഇനി നിത്യ സന്ദർശകയായി നിനിൻറെ ചുവട്ടിൽ ഞാനെത്തില്ല.നൊമ്പരങ്ങ ളേറെയുള്ളിൽ പതയുംബോഴും നിന്റെ തണലും തണുപ്പും നല്കിയ ഊഷ്മളത എന്റെ എന്നത്തേയും വികാരപ്പെടലുകളിൽ നിറഞ്ഞു നിന്നതാണ് .അതെന്നും അങ്ങിനെ തന്നെയായിരിക്കും .ഫോട്ടോഗ്രാഫി യിലുള്ള താൽപര്യത്തിൽ ഞാൻ പകർത്തിയ നിറമുള്ള ഒട്ടേറെ ചിത്രങ്ങളോടൊപ്പം ,മാതാവിന്റെ വിരൽതുമ്പിൽ തൂങ്ങി ഇവിടേയ്ക്ക് കടന്നു വന്ന നാൾ തൊട്ടുള്ള തെളിമയുള്ളതും അല്ലാത്തതുമായ എണ്ണമറ്റ ചിത്രങ്ങൾ മനോമുകുരത്തിലെ നിധിയായി എന്നും എന്നോടൊപ്പമുണ്ടാകും.
കൂടെ കടന്നുവന്നവർ പലരും പലവഴിയിലൂടെ ……കരപറ്റി യവരും ,കയത്തിൽ മുങ്ങിപൊയവരുമെത്രയൊ.....ജീവിതവഴിയിലെ മുള്ളും മലരും.....അനുഭവിച്ചറിയാൻ ഇനിയുമെത്രയോ ബാക്കി...മനസ്സ് പതറുന്നൊ?
സഹാപാടികളിൽ പലരെയും കാണാറി ല്ലെങ്കിലും ,ഇണങ്ങിയും പിണങ്ങിയും ആർതുല്ലസിച്ചും കഴിഞ്ഞ പഠനകാലം എന്നും ഓർമപൂക്കാലമായിരുന്നു.വിശാലമായ മുറ്റവും തണൽ വിരിച്ച ഈ മരങ്ങളും
ഒപ്പം പുല്ലുകൾക്കിടയിൽ നടന്നു പതംവന്ന വഴിയടയാളങ്ങളും ....പഴയ കെട്ടിടങ്ങൾക്കടുത്തു പുതുമോടിയിൽ ഉയർന്ന ക്ലാസ് മുറികൾ...ഒന്നും എന്നെന്നേക്കുമായി അന്യമാകുന്നില്ലെങ്കിലും നഷ്ടബോധം മിഴികോണിൽ
അടരാൻ കാത്തുനിൽക്കുന്നു...
അറിവുകൾ നേടുവാൻ,പങ്കിടാൻ ഇനിയും ഈ വളപ്പിലേക്ക് കടന്നുവരുന്നവരുടെ പദചലന ങ്ങൾക്ക് കാതോർക്കുന്ന ചെമ്മണ്നിറഞ്ഞ
പാതയോട് ഒരിക്കലൂടെ വിട .....മറക്കാത്ത ഓർമകളുമാ യ് മരിക്കുവോളം എന്നോടൊപ്പം ...ഈ വഴിയും മരത്തണലും....എന്നുമുണ്ടാവും.......

No comments:
Post a Comment