സ്കൂൾ ......ആയിരങ്ങൾക്ക് അറിവ് പകർന്ന,നാളെയുടെ സ്വപ്നങ്ങള്‍ക്ക്
മിഴിവേകിയ അക്ഷരമുറ്റം....പ്രശാന്തമായ ഈ അന്തരീക്ഷം എനിക്കെന്തെല്ലാമായിരുന്നു...
ആദ്യം പഠിതാവായി,വളർന്ന് വലുതായി ഉപരിപഠനം നേടിയെത്തി യപ്പോൾ കൈത്താങ്ങായി ....നിത്യ വേതനത്തിന്നു ഇവിടെ നിയമനം കിട്ടിയത് ,എത്ര മാത്രം ആശ്വാസകരമായിരുന്നു.
ആരും അകൽച്ച കാണിച്ചില്ല.
സ്ഥിരം
അധ്യാപകരോടൊപ്പം സ്മാര്‍ട്ട് റൂമിന്റെ അകത്തളങ്ങളിൽ
...നിത്യവും
രാവിലെ വീട്ടിൽനിന്നും സ്കൂളിലേക്ക് ...മുൻപ് സ്കൂൾ പഠന കാലത്തെ ശുശ്കാന്തി വരുന്നതിലും പോകുന്നതിലും....അതൊരു ചിട്ടപ്പെടലായിരുന്നു.നഷ്ടപ്പെ
ഒരിക്കലൂടെ എന്നെ അണച്ച് പിടിച്ചത് പോലെ.സ്പോർട്സും,കലോത്സവവും,പഠന യാത്രയും...എത്രയെത്ര വർഷങ്ങളുടെ ഗ്രുഹാദുരത്വം...
ഓരോ പുതുവർഷത്തിലും പടി കടന്നെത്തുന്നവരുടെ ഉത്സാഹവും,
സ്നേഹപ്പെടലും ...വർഷാവസാനം പഠനം പൂർത്തിയാക്കി പടിയിറങ്ങുന്നവരുടെ വികാരനിർഭരമായ വിടപറ യലുകൾ, താനും നേരത്തെ അനുഭവിച്ചറി ഞതെങ്കിലും എന്നും അതെല്ലാം മനസ്സിന്നു
പുതുമയായിരുന്നു.കഴിഞ്ഞുപോയ ബാല്യം എന്നും എന്നോടൊപ്പം
നടക്കുന്നത് പോലെ എന്തെന്നില്ലാത്ത ആത്മ വിശ്വാസം നല്കിയ വർഷങ്ങൾ...സ്ഥിര ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ വ്യഥ പോലും
മറന്നുപോയ നാളുകൾ.വ്യക്തിപരമായ വിങ്ങലുകൾക്കു അവധി നല്കാൻ
ഈ കലാലയാന്തരീക്ഷം നല്കിയ സൗഹൃദം ഇന്നും ത്രസിക്കുന്ന ഓർമകളാണ്.
ഇന്ന് പടിയിറ ങ്ങേണ്ടി യിരിക്കുന്നു .അക്ഷരമുഴക്കവും ,മണിയടിയുമില്ലാത്ത
പുതിയ ലാവണം തേടിയുള്ള ഒരോട്ടം...വിങ്ങുന്ന ഹൃദയത്തിന്റെ മിടിപ്പിന്നു
പോലും ഘനീഭവിച്ച ദുഃഖം...
യാത്ര പറ യലുകൾ യാന്ത്രികമായ നിമിഷങ്ങൾ...എനിക്കങ്ങിനെ മാത്രമേ
കഴിയൂ.നിറഞ്ഞ സന്തോഷത്തിലും അനുഗ്രഹം ചൊരിഞ്ഞ വര്‍ഷങ്ങളായുള്ള സഹപ്രവർത്തകർ ,വിദ്യാർത്ഥികൾ ...ആർക്കും അധികം
മുഖം കൊടുക്കാനായില്ല.വിശാലമായ ഈ പറമ്പും ക്ലാസ് മുറികൾക്ക്
പുറത്തെ ഇടനാഴികകളും കോണിപ്പടി യും ഓർമകളിലേക്ക്...

1 comment:
Are you resins your job?
Post a Comment