...

Friday, December 30, 2011

മൊഞ്ചില്ലാത്തവര്‍
പെണ്ണായി പിറക്കരുതെന്ന്
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാന്‍
ഏതു കടയില്‍
കടം പറയുമെന്ന
ആധിയിലാണ്.
ചുമച്ചു ചുമച്ചു തുപ്പുന്ന
കഫത്തില്‍ ചോര്‍ന്നൊലിക്കുന്ന
ഖല്‍ബുമായ് ഉപ്പ.
അഴകും പൊന്നും പണവും
വേണ്ടാത്തയിടത്തേക്ക്
പെങ്ങള്‍ മണവാട്ടിയായപ്പോഴാണ്
ഉപ്പയൊരു സ്വകാര്യം പറഞ്ഞത്
'ഓളെ ഖബറിന്‍ പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടി നടണം'




കടപ്പാട് :പുടവ

Monday, August 1, 2011


ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ്റമദാൻ (അറബി:رمضان). ഇസ്ലാമിക വിശ്വാസ പ്രകാരംഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവുംആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായവ്രതാനുഷ്ഠാനം മാസത്തിലാണ്. മാസങ്ങളിൽഅല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാൻഎന്നാണ് ഇസ്‌ലാമിക വിശ്വാസം.

സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോൽ റമദാൻ മാസത്തെ മാത്രം ശഹറു റമദാൻഎന്നാണ് ഖുർആൻവിശേഷിപ്പിക്കുന്നത്. പരിശുദ്ധ ഖുർആൻ ആദ്യമായി അവതരിക്കപ്പെട്ടതും മാസത്തിലാണ്എന്നത് മുസ്ലിംകൾക്കിടയിൽ മാസത്തിന് പ്രാധാന്യം നൽകുന്നു.

ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻഅവതരിപ്പിക്കപ്പെട്ട മാസമാകുന്നുറമദാൻ‍. അതു കൊണ്ട്‌ നിങ്ങളിൽ ആര് മാസത്തിൽസന്നിഹിതരാണോ അവർ മാസംവ്രതമനുഷ്ഠിക്കേണ്ടതാണ്‌.

ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻഉദ്ദേശിക്കുന്നില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെപേരിൽഅല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. )



ശ‌അബാൻ മുപ്പത് ദിവസം തികയുകയോ റമദാൻ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാൻആരംഭിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണുകയോ റമദാൻ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാൻഅവസാനിക്കുന്നു. ഇതിനിടയിൽ വരുന്ന 29 അല്ലെങ്കിൽ30 ദിവസമാണ് റമദാൻ. തൊട്ടടുത്ത മാസമായ ശവ്വാൽഒന്നിന് ഈദ് അൽഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ദിവസം വ്രതാനുഷ്ഠാനംനടത്തുന്നത് നിഷിദ്ധമാണ്. പിന്നീട് വരുന്ന ആറ് ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനം നടത്തുന്നത് റമാൻവ്രതങ്ങളിൽവന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങൾ പരിഹരിക്കാൻ വേണ്ടിയാകുന്നു.
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദർശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത്



റമദാർ മാസത്തിലെ പ്രാർഥനകൾക്കും ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനുംദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങളും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾഎല്ലാ സൽകമ്മങ്ങളുംഅധികരിപ്പിക്കുന്നു.

പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ, നിജാദ് (പാപമോചനം) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. ഇതിൽമൂന്നാമത്തെ ഭാഗം മാസപ്പിറവിയുടെഅടിസ്ഥാനത്തിൽ ചിലപ്പോൾ ഒൻപത് ദിവസവുമാവാറുണ്ട്...
മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതൽസൂര്യാസ്തമയം വരെഅന്നപാനീയങ്ങൾ ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്
മനുഷ്യ മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട്, അതിരുകളില്ലാത്തഅനുഗ്രഹവര്‍ഷങ്ങളുമായി ഒരിക്കല്‍കൂടി വിശുദ്ധ റമളാന്‍! ആത്മാവിനെന്ന പോലെ മാനസിക-ശാരീരികസംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്ഠാന പദ്ധതിയാണ് പുണ്യമാസത്തിലെ വിശുദ്ധ വ്രതം.
റമളാന്‍ സമാഗതമായാല്‍ ഒരു സത്യവിശ്വാസിക്ക് ഇതില്‍ നിന്ന് വിഘടിച്ചു നില്‍ക്കാന്‍ അവകാശമില്ല. ഇവിടെകുബേര-കുചേല വ്യത്യാസമില്ല. വെളു ത്തവനും, കറുത്തവനും തമ്മില്‍ അന്തരമില്ല. സര്‍വരും ഇത് അനുഷ്ഠിക്കണം. തന്മൂലം പണത്തിന്റെ മടിത്തട്ടില്‍ അടയിരിക്കുന്നവന് പട്ടിണിയുടെ പിച്ചച്ചട്ടിയിലിരിക്കുന്നവന്റെ ക്ളേശതകളറിയാനും, ജീവിതം ഉദാരമാക്കുവാനും ഇതവസരം നല്‍കുന്നു.
(

Wednesday, June 29, 2011

ഉപ്പാന്റെ ഗള്‍ഫ് ജീവിതം

ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ട-
തന്‍ മാറിലൂടെ
നടന്നു നീങ്ങി കാലങ്ങള്‍ അത്രയും.
വേദനയില്‍ വിയര്‍പ്പുറ്റി വീണു-
ജീവിതവും വിയര്‍പ്പായ്-
ഒലിച്ചുപോയ്.
കുടിനീരിനായ് കൊതിച്ച-
കൈകളോ , വിണ്ണിന്‍ ചേലുകണ്ട്-
മനം തുള്ളവേ-
പ്രാര്‍ത്ഥനയോടെ കഴിച്ചു കൂട്ടിയ
രാപ്പകലുകള്‍ അത്രയും-
വിശപ്പിനാല്‍ മരുന്നു തേടി,
അലയുന്ന പക്ഷിയെപ്പോലെ.
അന്ന് - കണ്ണീരുകൊണ്ട് തുടച്ച-
നിലമത്രയും- മിന്നിത്തിളങ്ങുന്ന,
ചുമരുകള്‍ പോലെയാകവേ,
കത്തിയെരിയുന്ന സൂര്യനു കീഴിലായ്
ചുട്ടുനീറി ജോലികള്‍ തീര്‍ക്കവേ
രോഗിയായ് - ജീവിതം പടുത്തുയര്‍ത്തി.
ഇതൊക്കെയും കഠിനമാം ജോലികള്‍,
എങ്കിലും ജീവിതം പടുക്കുവാനുള്ള
തന്ത്രികള്‍ - ഇതോയൊള്ളു-
ആശ്വാസമേകുവാന്‍.
ഇത്തിരി തണലിനായ്-
കൊതിച്ചതോ തെറ്റ് ?
ഇത്തിരി സുഖത്തിനായ്
അലഞ്ഞതോ തെറ്റ് ?
മാറോടണച്ചു വേദനയുള്ളിലൊതുക്കി,
ജീവിതം വലിച്ചിഴച്ചു പിതാവാ-
വിദേശമില്‍.
നൂലുപൊട്ടിത്തെറിക്കുന്ന-
മാലമുത്തുപോലെ നാളേറെ
ജീവിതവും പൊട്ടിത്തകര്‍ന്നൂ...
കൂട്ടിനാരുമില്ലാതെയാ
ചുടുമണല്‍ക്കാട്ടില്‍
വേദനയത്രയും സഹിച്ചു - എന്റെ
പൊന്നുപ്പ എത്രയോ
നളുകള്‍ വെന്തുരുകീ വിദേശമില്‍

Sunday, May 1, 2011

കൂടും തേടി...

ഞാനും എന്നിലെ
ഞാനും തമ്മിലുള്ള
ദ്വന്തയുദ്ധത്തില്‍
കണ്ണുകളില്‍
കണ്ണുനീരിന്റെ
ഇന്ദ്രജാലം ...

അകപ്പൊരുള്‍ അറിഞ്ഞാലും
അകക്കണ്ണടച്ച്,
അനാഥത്വം പേറിയ
ചിന്തകളിലേക്ക്,
എങ്ങും എത്താനാവാതെ,
മിഴിനീര്‍
പ്രയാണം തുടരുന്നു,
പിന്നെയും...

നിറയാത്ത മനസ്സും
കവിഞ്ഞ മോഹങ്ങളും
ചേതനയുടെ ചിതക്ക്‌
തിരിയിടുന്നു ,അപ്പോള്‍
എരിഞ്ഞടങ്ങുന്നത്
സ്വപ്ങ്ങള്‍ മാത്രമോ ?
അതോ ,ജീവിതം തന്നെയോ ..?

Monday, March 21, 2011

കൂടുമാറ്റം...

നീ
കണ്ണടക്കുമ്പോഴത്തെ കാഴ്ച
ഉറക്കത്തിലെ ഉണ്‍മ
മരണത്തിനപ്പുറത്തെ ജീവിതം
മഹാ മൌനത്തില്‍
നിറഞ്ഞ വാക്ക്
വര്‍ഷകാലത്തെ
മഴവില്ല്
മരുഭൂവിലെ മഴ
മുള്‍മുനകള്‍ക്കിടയിലെ
പൂവ്
ഒറ്റക്കാവുമ്പോഴത്തെ
പാട്ട്
ശരി തന്നെ
എങ്ങനെയൊക്കെ
വേര്‍തിരിച്ചിട്ടും, പക്ഷെ,
എനിക്ക്
നീയും ഞാനും
മാറിപ്പോകുന്നു.

Wednesday, March 16, 2011

സത്യം

നുണകള്‍
സുബോധത്തിന്റെ
അടയാളങ്ങളാണ്.
നല്ലൊരു നേരത്ത്
നല്ലൊരു നുണ
നാവില്‍ വരുമ്പോഴാണ്
നമ്മള്‍
അമ്മയെ
ഭാര്യയെ
മക്കളെ
സുഹൃത്തിനെ
സഹപ്രവര്‍ത്തകരെ
ഒക്കെ
ജയിക്കുന്നത്
ഈ നേരുപോലും
നുണയായി തോന്നുന്നത്
ഭൂമിയില്‍ നേരിന്റെ
അസ്വീകാര്യതക്ക്
തെളിവത്രെ.
സത്യത്തില്‍
എല്ലാ സത്യങ്ങളും
ആരും ആരോടും
വെളിപ്പെടുത്താത്തതുകൊണ്ടാണ്
ഭൂമിയില്‍
ബന്ധങ്ങള്‍ ബാക്കിയാവുന്നത്.

Thursday, March 10, 2011

വെറുതെ

ഒന്നൊഴുകണമെന്നുണ്ട്...
എത്രകാലമായിങ്ങനെ
ഉറഞ്ഞു കൂടുന്നു..
നോവിന്റെ
ഘനപാളികള്‍ക്കിടയില്‍
ചതഞ്ഞ സമൃതിയുടെ
ഫോസിലുകള്‍ക്ക്
കാവലിരിക്കന്നു...
എന്ത് രസമാണ്
നദിയാവാന്‍..!
ശാദ്വല ഭൂമികള്‍ കടന്ന്
പച്ചച്ച തീരങ്ങളെ പുണര്‍ന്ന്
നിറഞ്ഞ്
കവിഞ്ഞ്
തിമിര്‍ത്തൊഴുകാന്‍...!
കടലില്‍
കലര്‍ന്ന്
സ്വയം തീരാന്‍...!
ഇനിയെത്ര കാക്കണം..
ഉറഞ്ഞതെല്ലാം ഉരുക്കി
എന്നെ പ്രവാഹമാക്കുന്ന
നോവിന്റെ
ഒരുദയം..!