മൊഞ്ചില്ലാത്തവര്‍
പെണ്ണായി പിറക്കരുതെന്ന്
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാന്‍
ഏതു കടയില്‍
കടം പറയുമെന്ന
ആധിയിലാണ്.
ചുമച്ചു ചുമച്ചു തുപ്പുന്ന
കഫത്തില്‍ ചോര്‍ന്നൊലിക്കുന്ന
ഖല്‍ബുമായ് ഉപ്പ.
അഴകും പൊന്നും പണവും
വേണ്ടാത്തയിടത്തേക്ക്
പെങ്ങള് മണവാട്ടിയായപ്പോഴാണ്
ഉപ്പയൊരു സ്വകാര്യം പറഞ്ഞത്
'ഓളെ ഖബറിന് പുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടി നടണം'
കടപ്പാട് :പുടവ
1 comment:
masha alha realy trou
Post a Comment