...

Sunday, May 1, 2011

കൂടും തേടി...

ഞാനും എന്നിലെ
ഞാനും തമ്മിലുള്ള
ദ്വന്തയുദ്ധത്തില്‍
കണ്ണുകളില്‍
കണ്ണുനീരിന്റെ
ഇന്ദ്രജാലം ...

അകപ്പൊരുള്‍ അറിഞ്ഞാലും
അകക്കണ്ണടച്ച്,
അനാഥത്വം പേറിയ
ചിന്തകളിലേക്ക്,
എങ്ങും എത്താനാവാതെ,
മിഴിനീര്‍
പ്രയാണം തുടരുന്നു,
പിന്നെയും...

നിറയാത്ത മനസ്സും
കവിഞ്ഞ മോഹങ്ങളും
ചേതനയുടെ ചിതക്ക്‌
തിരിയിടുന്നു ,അപ്പോള്‍
എരിഞ്ഞടങ്ങുന്നത്
സ്വപ്ങ്ങള്‍ മാത്രമോ ?
അതോ ,ജീവിതം തന്നെയോ ..?

3 comments:

anupama said...

പ്രിയപ്പെട്ട സാലു,
പറയാന്‍ ഒരു പാട് ഇപ്പോഴും ബാക്കിയുണ്ടെങ്കില്‍,മോഹങ്ങള്‍ നിറഞ്ഞു കവിയുന്നു;കണ്ണുകളും!
വളരെ മനോഹരമായി എഴുതിയിരിക്കുന്നു.
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

ഒരു ദുബായിക്കാരന്‍ said...

നല്ല കവിത..ആശംസകള്‍.

salu said...

നന്ദി..അനൂ...