നീ
കണ്ണടക്കുമ്പോഴത്തെ കാഴ്ച
ഉറക്കത്തിലെ ഉണ്‍മ
മരണത്തിനപ്പുറത്തെ ജീവിതം
മഹാ മൌനത്തില്‍
നിറഞ്ഞ വാക്ക്
വര്‍ഷകാലത്തെ
മഴവില്ല്
മരുഭൂവിലെ മഴ
മുള്‍മുനകള്‍ക്കിടയിലെ
പൂവ്
ഒറ്റക്കാവുമ്പോഴത്തെ
പാട്ട്
ശരി തന്നെ
എങ്ങനെയൊക്കെ
വേര്‍തിരിച്ചിട്ടും, പക്ഷെ,
എനിക്ക്
നീയും ഞാനും
മാറിപ്പോകുന്നു.
...
Monday, March 21, 2011
Wednesday, March 16, 2011
സത്യം
നുണകള്‍
സുബോധത്തിന്റെ
അടയാളങ്ങളാണ്.
നല്ലൊരു നേരത്ത്
നല്ലൊരു നുണ
നാവില്‍ വരുമ്പോഴാണ്
നമ്മള്‍
അമ്മയെ
ഭാര്യയെ
മക്കളെ
സുഹൃത്തിനെ
സഹപ്രവര്‍ത്തകരെ
ഒക്കെ
ജയിക്കുന്നത്
ഈ നേരുപോലും
നുണയായി തോന്നുന്നത്
ഭൂമിയില്‍ നേരിന്റെ
അസ്വീകാര്യതക്ക്
തെളിവത്രെ.
സത്യത്തില്‍
എല്ലാ സത്യങ്ങളും
ആരും ആരോടും
വെളിപ്പെടുത്താത്തതുകൊണ്ടാണ്
ഭൂമിയില്‍
ബന്ധങ്ങള്‍ ബാക്കിയാവുന്നത്.
സുബോധത്തിന്റെ
അടയാളങ്ങളാണ്.
നല്ലൊരു നേരത്ത്
നല്ലൊരു നുണ
നാവില്‍ വരുമ്പോഴാണ്
നമ്മള്‍
അമ്മയെ
ഭാര്യയെ
മക്കളെ
സുഹൃത്തിനെ
സഹപ്രവര്‍ത്തകരെ
ഒക്കെ
ജയിക്കുന്നത്
ഈ നേരുപോലും
നുണയായി തോന്നുന്നത്
ഭൂമിയില്‍ നേരിന്റെ
അസ്വീകാര്യതക്ക്
തെളിവത്രെ.
സത്യത്തില്‍
എല്ലാ സത്യങ്ങളും
ആരും ആരോടും
വെളിപ്പെടുത്താത്തതുകൊണ്ടാണ്
ഭൂമിയില്‍
ബന്ധങ്ങള്‍ ബാക്കിയാവുന്നത്.
Thursday, March 10, 2011
വെറുതെ
ഒന്നൊഴുകണമെന്നുണ്ട്...
എത്രകാലമായിങ്ങനെ
ഉറഞ്ഞു കൂടുന്നു..
നോവിന്റെ
ഘനപാളികള്‍ക്കിടയില്‍
ചതഞ്ഞ സമൃതിയുടെ
ഫോസിലുകള്‍ക്ക്
കാവലിരിക്കന്നു...
എന്ത് രസമാണ്
നദിയാവാന്‍..!
ശാദ്വല ഭൂമികള്‍ കടന്ന്
പച്ചച്ച തീരങ്ങളെ പുണര്‍ന്ന്
നിറഞ്ഞ്
കവിഞ്ഞ്
തിമിര്‍ത്തൊഴുകാന്‍...!
കടലില്‍
കലര്‍ന്ന്
സ്വയം തീരാന്‍...!
ഇനിയെത്ര കാക്കണം..
ഉറഞ്ഞതെല്ലാം ഉരുക്കി
എന്നെ പ്രവാഹമാക്കുന്ന
നോവിന്റെ
ഒരുദയം..!
എത്രകാലമായിങ്ങനെ
ഉറഞ്ഞു കൂടുന്നു..
നോവിന്റെ
ഘനപാളികള്‍ക്കിടയില്‍
ചതഞ്ഞ സമൃതിയുടെ
ഫോസിലുകള്‍ക്ക്
കാവലിരിക്കന്നു...
എന്ത് രസമാണ്
നദിയാവാന്‍..!
ശാദ്വല ഭൂമികള്‍ കടന്ന്
പച്ചച്ച തീരങ്ങളെ പുണര്‍ന്ന്
നിറഞ്ഞ്
കവിഞ്ഞ്
തിമിര്‍ത്തൊഴുകാന്‍...!
കടലില്‍
കലര്‍ന്ന്
സ്വയം തീരാന്‍...!
ഇനിയെത്ര കാക്കണം..
ഉറഞ്ഞതെല്ലാം ഉരുക്കി
എന്നെ പ്രവാഹമാക്കുന്ന
നോവിന്റെ
ഒരുദയം..!
Subscribe to:
Comments (Atom)