കണ്ണില്ലാത്തവര്‍ കാണുന്നു പലതും
മനസ്സിന്റെ ജാലക വാതിലിലൂടെ
കണ്ണുണ്ടായിട്ടും കാണുന്നില്ല.... ചിലര്‍
കറുക്കുന്ന.... ലോകത്തെ....
കണ്ണില്ലാത്തവര്‍ പ്രതിഷ്ഠിക്കുന്നു....മനസ്സില്‍
നിറമാര്‍ന്ന ലോകത്തെ...
അന്ധര്‍തന്‍ നിറങ്ങളെ
പുകപിടിപ്പിക്കുന്നു കണ്ണുള്ളവര്‍-
തന്‍ കൈകള്‍...
നിറമാര്‍ന്ന ലോകം ഇരുളുന്നു...
പക്ഷെ, അന്ധര്‍തന്‍ മനസ്സുകള്‍
പൂവണിയുന്നു.
തന്റെ ഭൂ...മി സുന്ദരമല്ലോ...
കണ്ണുള്ളവര്‍ ജീവിതത്തിനു മുന്‍പില്‍
അന്ധരാവുന്നു...ബധിരരാവുന്നു...അവര്‍
തന്റെ ജീവിതം കണ്ണടച്ചിരുട്ടാക്കുന്നു.
No comments:
Post a Comment