ഇന്നലെ നാം ഒരുമിച്ചു
ഇന്നിതാ നാം പിരിയുന്നു
മനസ്സിന്റെ മോഹങ്ങള്
തീരാതെ അകലുന്നു
കനവുകളേ.....നിനവുകളേ...
ഇനിയും ഇനിയും ഇനിയും നിങ്ങള്‍
കൂട്ടിനു പോരുമോ.....
ഒരു നൂലില്‍ കോര്‍ത്തൊരു പൊന്‍
മുത്തുകളെപ്പോലെ...
മലരുകളായ് പൊഴിയുന്നു
നമ്മുടെ സ്വപ്നങ്ങള്‍...
ചെറുപുഞ്ചിരിയും കൊച്ചു പിണക്കവും
ഒരുമിച്ചൊരുനാളില്‍
എല്ലാം ഓരോ സ്വപ്നക്കനവായ്
മാറുന്നൂ മനസില്‍
എന്തെല്ലാം കാര്യങ്ങള്‍
നമ്മള്‍ തമ്മില്‍ പറയുന്നു
ഇനിയാരോട് ഇനിയെപ്പോള്‍
നമ്മള്‍ തമ്മില്‍ കാണുന്നു
നിലത്തു വീണൊരു കണ്ണാടി
കഷ്ണങ്ങള്‍ പോലെ..
എന്നന്നേക്കും ഹൃദയങ്ങള്‍
തമ്മില്‍ അകലുന്നൂ.....
No comments:
Post a Comment