അത് കൊടുക്കാനും പകരാനും കഴിയുക എന്നത്
ജീവിത സൗഭാഗ്യവും
എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് ഇടപഴകുക
സൗഹ്യദത്തിന്‍റ്റെ ഈ തണല്‍ മരത്തില്‍ ഇനിയും ഒട്ടേറെ
ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,
" ഹൃദയം മുറിച്ചെടുക്കുന്നവേദനഓരോപിരിഞ്ഞുപോവലുകള്‍ക്കും പറയാനുണ്ടാവും...ക്ലാസ്‌മുറികള്‍, കലാലയമുറ്റം, കാംപസിലേക്കുള്ള നടപ്പാതകള്‍, തണല്‍വിരിച്ചും പൂക്കള്‍ വിതറിയും പുഞ്ചിരിക്കുന്ന വാകമരങ്ങള്‍...ചങ്ങാതിമാര്‍ , പ്രണയിനികള്‍ ,സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്ന വഴിത്താരകളും തണല്‍മരച്ചുവടുകളും.....
ക്ലാസ് മുറികളിലും കാംപസ് മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്ന പേരുകളും മഹത്‌വാക്യ'ങ്ങളും...
പടിയിറങ്ങിയാലും വരുംതലമുറയ്‌ക്കിടയില്‍ മങ്ങാത്ത ചരിത്രമായി നിലനില്‍ക്കണമെന്ന ഇത്തരം മോഹങ്ങള്‍ എന്നാല്‍ എപ്പോഴൊക്കെയോ മാറ്റങ്ങള്‍ക്ക്‌വിധേയമാവുകയാണ്.
കടന്നുപോയ സുദിനങ്ങളുടെ ഓര്‍മകള്‍ നൊമ്പരങ്ങളായി നെഞ്ചില്‍ കൂടുകൂട്ടുമ്പോള്‍ ആശ്വാസം പകരാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തെമാറ്റിനിര്‍ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചും സ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ കഴിയാതെ ഓരോ ദിനങ്ങളും വിടപറയുമ്പോള്‍....ഒരു വട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം.....
നൊസ്റ്റാള്‍ജിയാ അവസാനിക്കാതിരിക്കട്ടെ....
ഞാനറിഞ്ഞ, എന്നെയറിഞ്ഞപ്രിയസുഹൃത്തുക്കളെ...തിരച്ചില്‍ തുടരുകയാണ് ഞാന്‍....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ബന്ധനമാണത്. നിങ്ങളുടെ ഓര്‍മകളില്‍ ഞാന്‍ ശേഷിക്കുന്നുവോ? ഉത്തരം പറയേണ്ടതുനിങ്ങളാണ്.....ആത്മബന്ധങ്ങളുടെ കഥ പറഞ്ഞുതന്ന ,,,,,,,,,,,,നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........അത് പോലയാണ് ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........
എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
നിങ്ങളുടെ എല്ലാം സ്വന്തം,സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല് കിട്ടും...കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും
...സ്നേഹിക്കുന്നവര്കുവേണ്ടി ..സ്നേഹിക്കപ്പെടുന്നവര്ക് വേണ്ടി.. സ്നേഹം
കൊതികുന്നവര്ക്കു വേണ്ടി ...ഒരു ദിനം.
ഓര്ക്കുക വല്ലപ്പോഴും
നല്ലവരായ സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..
ഓര്മകള് ഓടികളിക്കുവാന് എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന് ചുവട്ടില്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
SNEHAPOORVAM.........