...

Sunday, November 8, 2015

തിന്‍മയെ തിന്‍മകൊണ്ട് നേരിടുന്നതില്‍ നന്മയില്ല


വഴിയോരത്തുള്ള  ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നുഅവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രംവാങ്ങിഅതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകുംഇതായിരുന്നു അയാളുടെ പതിവ് ചെറിയ കടയിലെകച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്പക്ഷെഒരിക്കല്‍ പോലും കച്ചവടക്കാരന്‍ അയാള്ക്ക് മറുപടി നല്കിയതായി കണ്ടില്ലഎല്ലാ ദിവസവും രാവിലെ നമ്മുടെ  കഥാപാത്രം വരുന്ന അതേസമയത്തുതന്നെ മറ്റൊരാളും  കടയില്‍ എത്താറുണ്ടായിരുന്നുഅയാളും പൈസ കൊടുത്ത് പത്രം വാങ്ങി കക്ഷത്തില്വെച്ച്മടങ്ങുകയായിരുന്നു ചെയ്തിരുന്നത്അവര്ക്ക് രണ്ടുപേര്ക്കും പരസ്പരം പരിചയമൊന്നും ഉണ്ടായിരുന്നില്ല.
ഇപ്രകാരം  രണ്ടുപേരും എന്നും വരികയും കണ്ടുമുട്ടുകയും തങ്ങള്ക്ക് വേണ്ട പത്രവും വാങ്ങി തിരികെപോവുകയുംചെയ്തുരണ്ടാമത്തെയാള്‍ ഒരിക്കല്‍ പോലും സംസാരിക്കുന്നതായി നമ്മുടെ കഥാപാത്രം കേട്ടതുപോലുമില്ലഒരു പക്ഷെ അയാള്ഊമയായിരിക്കാം എന്നുകരുതി ഇദ്ദേഹം
ഒരു ദിവസം  മനുഷ്യന്‍ നമ്മുടെ കഥാപാത്രത്തിന്റെ അടുത്തുവന്ന് കാതില്‍ മന്ത്രിച്ചു. ' കച്ചവടക്കാരനോട് താങ്കള്എന്തിനാണ് സലാം പറയുന്നത്കഴിഞ്ഞ കുറെ ആഴ്ചകളായി ഞാന്‍ താങ്കളുള്ളപ്പോള്‍ ഇവിടെ വരുന്നുപക്ഷേഒരിക്കല്പോലും അയാള്‍ താങ്കളുടെ സലാം മടക്കിയതായി ഞാന്‍ കേട്ടിട്ടില്ലമറുപടി പറയാന്‍ താല്പര്യമില്ലാത്ത ഇയാളോട്പിന്നെയെന്തിന് സലാം പറയണംനമ്മുടെ കഥാപാത്രം അയാളോട് ചോദിച്ചു 'താങ്കളുടെ അഭിപ്രായത്തില്‍ അദ്ദേഹംഎന്തുകൊണ്ടാണ് മറുപടി പറയാത്തത്അദ്ദേഹം പറഞ്ഞു 'എനിക്ക് സംശയമില്ലഅദ്ദേഹത്തിന്റെ മര്യാദകേട് തന്നെഅയാളോട്സലാം പറയാനേ പാടില്ല'. ഇതുകേട്ട നമ്മുടെ കഥാപാത്രം ചോദിച്ചു 'അപ്പോള്‍ പിന്നെനാം അദ്ദേഹത്തിന്റെ മര്യാദകേട്പഠിക്കുകയാണോഅതല്ല അദ്ദേഹത്തിന് മര്യാദ പഠിപ്പിക്കുകയാണോ വേണ്ടത്കഥാപാത്രത്തിന്റെ ചോദ്യം അദ്ദേഹംപ്രതീക്ഷിച്ചതായിരുന്നില്ലഅദ്ദേഹം അല്പനേരം മൗനിയായികഥാപാത്രം തുടര്ന്നു 'സുഹൃത്തേഅയാള്‍ സലാം മടക്കാത്തതിന്റെകാരണം എന്തുതന്നെയാവട്ടെനമ്മുടെ നിയന്ത്രണം നമ്മുടെ കൈകളില്‍ തന്നെയുണ്ടായിരിക്കണംനാം അത് മറ്റാരെയുംഏല്പിക്കാന്‍ പാടുള്ളതല്ലഅതിനുപകരം അദ്ദേഹത്തിന്റെ മര്യാദകേട് നമ്മിലേക്ക് പകരുകയും നാം ഏറ്റെടുക്കുകയുംചെയ്താല്‍ സമൂഹത്തില്‍ പ്രചരിക്കുക ഇത്തരം വൃത്തികേടുകളായിരിക്കുംനാം നമ്മുടെ മൂല്യം മുറുകെ പിടിക്കുന്നതോടെഅദ്ദേഹത്തെപ്പോലുള്ളവര്‍ ഉടനെയോഅല്പം വൈകിയോ അവ സ്വീകരിക്കാനുള്ള സാധ്യതയേറെയാണ്'. 
'മര്യാദകെട്ട പ്രവര്ത്തനം വിഷത്തിന് സമാനമാണ്നാം വിഷത്തിന് മേല്‍ വിഷം ചൊരിഞ്ഞാല്‍ അത് അധികരിക്കുകയാണ്ചെയ്യുകനാം തീയിലേക്ക് വിറക് വെക്കുന്ന പക്ഷം തീ ആളിക്കത്തുകയാണ് ചെയ്യുകനാം നമ്മുടെ മൂല്യങ്ങളില്‍ സ്വതന്ത്രമായിനിലകൊള്ളുകയെന്നത് തന്നെയാണ് യഥാര്ത്ഥ ശക്തിഅതില്‍ നിന്ന് വിപരീതമായി ഇത്തരം ആളുകളാല്‍ നാം സ്വാധീനിക്കപ്പെട്ടാല്അവരുടെ വിഷവുംമര്യാദകേടും സ്വീകരിക്കുന്നതിന് തുല്യമാണ് അത്നാം അവരില്‍ വെറുക്കുന്ന കാര്യം നമ്മില്‍ സൃഷ്ടിക്കാന്മാത്രമെ അത് ഉപകരിക്കുകയുള്ളൂനന്മയും തിന്മയും തമ്മിലുള്ള ദൈനംദിന പോരാട്ടത്തില്‍ വിജയം അവരിലേക്ക് വഴിമാറാന്‍  അത് വഴിയൊരുക്കുന്നു

Wednesday, January 8, 2014

ആരോട് ചൊല്ലേണ്ടു യാത്ര...





സ്കൂൾ ......ആയിരങ്ങൾക്ക് അറിവ് പകർന്ന,നാളെയുടെ സ്വപ്നങ്ങള്ക്ക്
മിഴിവേകിയ അക്ഷരമുറ്റം....പ്രശാന്തമായ അന്തരീക്ഷം എനിക്കെന്തെല്ലാമായിരുന്നു...പറഞ്ഞറിയിക്കാനാവാത്ത പലതും....
ആദ്യം പഠിതാവായി,വളർന്ന് വലുതായി ഉപരിപഠനം നേടിയെത്തി യപ്പോൾ കൈത്താങ്ങായി  ....നിത്യ വേതനത്തിന്നു  ഇവിടെ നിയമനം കിട്ടിയത് ,എത്ര മാത്രം ആശ്വാസകരമായിരുന്നു.
    ആരും അകൽച്ച കാണിച്ചില്ല. 
സ്ഥിരം അധ്യാപകരോടൊപ്പം സ്മാര്ട്ട് റൂമിന്റെ അകത്തളങ്ങളിൽ ...നിത്യവും
രാവിലെ വീട്ടിൽനിന്നും സ്കൂളിലേക്ക്
...മുൻപ് സ്കൂൾ പഠന കാലത്തെ ശുശ്കാന്തി  വരുന്നതിലും പോകുന്നതിലും....അതൊരു ചിട്ടപ്പെടലായിരുന്നു.നഷ്ടപ്പെട്ടു പോയതെല്ലാം
ഒരിക്കലൂടെ എന്നെ അണച്ച് പിടിച്ചത് പോലെ.സ്പോർട്സും,കലോത്സവവും,പഠന യാത്രയും...എത്രയെത്ര  വർഷങ്ങളുടെ ഗ്രുഹാദുരത്വം...
    ഓരോ പുതുവർഷത്തിലും പടി കടന്നെത്തുന്നവരുടെ  ഉത്സാഹവും,
സ്നേഹപ്പെടലും ...വർഷാവസാനം പഠനം പൂർത്തിയാക്കി പടിയിറങ്ങുന്നവരുടെ വികാരനിർഭരമായ വിടപറ യലുകൾ, താനും നേരത്തെ അനുഭവിച്ചറി ഞതെങ്കിലും എന്നും അതെല്ലാം മനസ്സിന്നു
പുതുമയായിരുന്നു.കഴിഞ്ഞുപോയ ബാല്യം എന്നും എന്നോടൊപ്പം
നടക്കുന്നത് പോലെ എന്തെന്നില്ലാത്ത ആത്മ വിശ്വാസം നല്കിയ വർഷങ്ങൾ...സ്ഥിര ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ വ്യഥ പോലും
മറന്നുപോയ നാളുകൾ.വ്യക്തിപരമായ വിങ്ങലുകൾക്കു അവധി നല്കാൻ
കലാലയാന്തരീക്ഷം നല്കിയ സൗഹൃദം ഇന്നും ത്രസിക്കുന്ന ഓർമകളാണ്.
ഇന്ന് പടിയിറ ങ്ങേണ്ടി യിരിക്കുന്നു .അക്ഷരമുഴക്കവും ,മണിയടിയുമില്ലാത്ത
പുതിയ ലാവണം തേടിയുള്ള ഒരോട്ടം...വിങ്ങുന്ന ഹൃദയത്തിന്റെ മിടിപ്പിന്നു
പോലും ഘനീഭവിച്ച ദുഃഖം...
   യാത്ര പറ യലുകൾ യാന്ത്രികമായ നിമിഷങ്ങൾ...എനിക്കങ്ങിനെ മാത്രമേ
കഴിയൂ.നിറഞ്ഞ സന്തോഷത്തിലും അനുഗ്രഹം ചൊരിഞ്ഞ വര്ഷങ്ങളായുള്ള സഹപ്രവർത്തകർ ,വിദ്യാർത്ഥികൾ ...ആർക്കും അധികം
മുഖം കൊടുക്കാനായില്ല.വിശാലമായ പറമ്പും ക്ലാസ് മുറികൾക്ക്
പുറത്തെ ഇടനാഴികകളും കോണിപ്പടി യും  ഓർമകളിലേക്ക്...

Ormappookkalam.....






ഓർമ്മകൾ മേയുന്ന ആൽമരചോട്ടിലേക്ക് ഒരിക്കലൂടെ തിരിഞ്ഞു നോക്കി.
ഇല്ല...ഇനി നിത്യ സന്ദർശകയായി നിനിൻറെ ചുവട്ടിൽ ഞാനെത്തില്ല.നൊമ്പരങ്ങ ളേറെയുള്ളിൽ പതയുംബോഴും നിന്റെ തണലും തണുപ്പും നല്കിയ ഊഷ്മളത എന്റെ എന്നത്തേയും വികാരപ്പെടലുകളിൽ നിറഞ്ഞു നിന്നതാണ് .അതെന്നും അങ്ങിനെ തന്നെയായിരിക്കും .ഫോട്ടോഗ്രാഫി യിലുള്ള താൽപര്യത്തിൽ ഞാൻ പകർത്തിയ നിറമുള്ള ഒട്ടേറെ ചിത്രങ്ങളോടൊപ്പം ,മാതാവിന്റെ വിരൽതുമ്പിൽ തൂങ്ങി ഇവിടേയ്ക്ക്  കടന്നു വന്ന നാൾ തൊട്ടുള്ള തെളിമയുള്ളതും അല്ലാത്തതുമായ എണ്ണമറ്റ ചിത്രങ്ങൾ മനോമുകുരത്തിലെ നിധിയായി എന്നും എന്നോടൊപ്പമുണ്ടാകും.
കൂടെ കടന്നുവന്നവർ പലരും പലവഴിയിലൂടെ ……കരപറ്റി യവരും ,കയത്തിൽ മുങ്ങിപൊയവരുമെത്രയൊ.....ജീവിതവഴിയിലെ മുള്ളും മലരും.....അനുഭവിച്ചറിയാൻ ഇനിയുമെത്രയോ ബാക്കി...മനസ്സ് പതറുന്നൊ?
സഹാപാടികളിൽ പലരെയും കാണാറി ല്ലെങ്കിലും ,ഇണങ്ങിയും പിണങ്ങിയും ആർതുല്ലസിച്ചും കഴിഞ്ഞ പഠനകാലം എന്നും ഓർമപൂക്കാലമായിരുന്നു.വിശാലമായ മുറ്റവും തണൽ വിരിച്ച ഈ മരങ്ങളും
ഒപ്പം പുല്ലുകൾക്കിടയിൽ നടന്നു പതംവന്ന വഴിയടയാളങ്ങളും ....പഴയ കെട്ടിടങ്ങൾക്കടുത്തു പുതുമോടിയിൽ ഉയർന്ന ക്ലാസ് മുറികൾ...ഒന്നും എന്നെന്നേക്കുമായി അന്യമാകുന്നില്ലെങ്കിലും നഷ്ടബോധം മിഴികോണിൽ
അടരാൻ കാത്തുനിൽക്കുന്നു...
അറിവുകൾ നേടുവാൻ,പങ്കിടാൻ ഇനിയും ഈ വളപ്പിലേക്ക് കടന്നുവരുന്നവരുടെ പദചലന ങ്ങൾക്ക് കാതോർക്കുന്ന ചെമ്മണ്നിറഞ്ഞ
പാതയോട് ഒരിക്കലൂടെ വിട .....മറക്കാത്ത ഓർമകളുമാ യ് മരിക്കുവോളം എന്നോടൊപ്പം ...ഈ വഴിയും മരത്തണലും....എന്നുമുണ്ടാവും.......






Wednesday, May 29, 2013

കാത്തിരിപ്പൂ.....


രാത്രിയാമങ്ങളുടെ ഏകാന്തതയില്‍ ആളൊഴിഞ്ഞ വരാന്തയില്‍ നേര്‍ ത്ത സംഗീതത്തിന്‍റെ മാസ്മരികതയില്‍ ലയിച്ചിരുന്ന് നിദ്ര മാടി വിളിക്കുമ്പോള്‍ കണ്ണുകളടക്കാതെ പാതിരാമഴയെ പുലരുവോളം നോക്കിയിരുന്നിട്ടുണ്ട് ഞാന്‍ ‍. മഴയെ താലോലിക്കുന്ന രാത്രിയോട് പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട് . നിശാഗന്ധി പൂക്കുന്ന രാത്രിയില്‍ നിശബ്ദമായി വന്നു പോകുന്ന മഴത്തുള്ളികളുടെ താളത്തിനനുസരിച്ച് ഇലകള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു ഇറ്റിറ്റു വീഴുന്ന മഴതുള്ളിയായെങ്കിലെന്ന് . പെയ്തൊഴിയുന്ന മഴയില്‍ നനയാന്‍ ‍ ഒട്ടും മടി കാട്ടാതെ , മഴവെള്ളത്തില്‍ ഓടി കളിക്കുന്ന കളി വഞ്ചികളെ നോക്കി ഇലകളില്‍ നിന്നും ഉതിര് ‍ ന്നു വീഴുന്ന മഴത്തുള്ളികളെ പുണരാന്‍ കൊതിച്ച് , വിദൂരതയില്‍ നിന്നെങ്ങോ പൊഴിഞ്ഞു വീഴുന്ന മഴയെ എനിക്ക് കൗ തുകമായിരുന്നു . പക്ഷെ രാത്രിമഴക്ക് ഏതോ നിസ്സംഗ ഭാവമാണെന്നേ തോന്നൂ . മഴ ഹൃദ്യമായ തുടിപ്പാണ് . നനുത്ത പുലരിയില്‍ ‍ നേര്‍ ത്ത കാറ്റിന്‍റെ ചാരുതയോടെ ഉണരാന്‍ മടിക്കുന്ന എന്നെ ജാലക പ്പാളികല് ‍ ക്കിടയിലൂടെ തലോടി മഴയുടെ മാറിലേക്ക് വിളിച്ചുണര്‍ ത്താറുണ്ട് എന്‍റെ ചില പ്രഭാതങ്ങള്‍ ‍. ഒട്ടും ആരവമില്ലാതെ നിഷ്കളങ്കമായ് നിശബ്ദമായ് പെയ്തിരുന്ന മഴയെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു . ഇന്നെനിക്ക് ഏറ്റവും നഷ്ടപ്പെടുന്നതും ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്ന ഈ മഴയെയാണ്..
.......... :)
ഇന്നും ഞാന്‍ ‍ കാത്തിരിക്കുന്നു.... ഇനിയും പെയ്തൊഴിയാത്ത പ്രണയാര് ‍ ദ്രമായ മഴയെ .... മഴക്കാലത്തെ !
 
 
 
 
 
 
കടപ്പാട്