...

Sunday, November 8, 2015

തിന്‍മയെ തിന്‍മകൊണ്ട് നേരിടുന്നതില്‍ നന്മയില്ല


വഴിയോരത്തുള്ള  ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നുഅവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രംവാങ്ങിഅതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകുംഇതായിരുന്നു അയാളുടെ പതിവ് ചെറിയ കടയിലെകച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്പക്ഷെഒരിക്കല്‍ പോലും കച്ചവടക്കാരന്‍ അയാള്ക്ക് മറുപടി നല്കിയതായി കണ്ടില്ലഎല്ലാ ദിവസവും രാവിലെ നമ്മുടെ  കഥാപാത്രം വരുന്ന അതേസമയത്തുതന്നെ മറ്റൊരാളും  കടയില്‍ എത്താറുണ്ടായിരുന്നുഅയാളും പൈസ കൊടുത്ത് പത്രം വാങ്ങി കക്ഷത്തില്വെച്ച്മടങ്ങുകയായിരുന്നു ചെയ്തിരുന്നത്അവര്ക്ക് രണ്ടുപേര്ക്കും പരസ്പരം പരിചയമൊന്നും ഉണ്ടായിരുന്നില്ല.
ഇപ്രകാരം  രണ്ടുപേരും എന്നും വരികയും കണ്ടുമുട്ടുകയും തങ്ങള്ക്ക് വേണ്ട പത്രവും വാങ്ങി തിരികെപോവുകയുംചെയ്തുരണ്ടാമത്തെയാള്‍ ഒരിക്കല്‍ പോലും സംസാരിക്കുന്നതായി നമ്മുടെ കഥാപാത്രം കേട്ടതുപോലുമില്ലഒരു പക്ഷെ അയാള്ഊമയായിരിക്കാം എന്നുകരുതി ഇദ്ദേഹം
ഒരു ദിവസം  മനുഷ്യന്‍ നമ്മുടെ കഥാപാത്രത്തിന്റെ അടുത്തുവന്ന് കാതില്‍ മന്ത്രിച്ചു. ' കച്ചവടക്കാരനോട് താങ്കള്എന്തിനാണ് സലാം പറയുന്നത്കഴിഞ്ഞ കുറെ ആഴ്ചകളായി ഞാന്‍ താങ്കളുള്ളപ്പോള്‍ ഇവിടെ വരുന്നുപക്ഷേഒരിക്കല്പോലും അയാള്‍ താങ്കളുടെ സലാം മടക്കിയതായി ഞാന്‍ കേട്ടിട്ടില്ലമറുപടി പറയാന്‍ താല്പര്യമില്ലാത്ത ഇയാളോട്പിന്നെയെന്തിന് സലാം പറയണംനമ്മുടെ കഥാപാത്രം അയാളോട് ചോദിച്ചു 'താങ്കളുടെ അഭിപ്രായത്തില്‍ അദ്ദേഹംഎന്തുകൊണ്ടാണ് മറുപടി പറയാത്തത്അദ്ദേഹം പറഞ്ഞു 'എനിക്ക് സംശയമില്ലഅദ്ദേഹത്തിന്റെ മര്യാദകേട് തന്നെഅയാളോട്സലാം പറയാനേ പാടില്ല'. ഇതുകേട്ട നമ്മുടെ കഥാപാത്രം ചോദിച്ചു 'അപ്പോള്‍ പിന്നെനാം അദ്ദേഹത്തിന്റെ മര്യാദകേട്പഠിക്കുകയാണോഅതല്ല അദ്ദേഹത്തിന് മര്യാദ പഠിപ്പിക്കുകയാണോ വേണ്ടത്കഥാപാത്രത്തിന്റെ ചോദ്യം അദ്ദേഹംപ്രതീക്ഷിച്ചതായിരുന്നില്ലഅദ്ദേഹം അല്പനേരം മൗനിയായികഥാപാത്രം തുടര്ന്നു 'സുഹൃത്തേഅയാള്‍ സലാം മടക്കാത്തതിന്റെകാരണം എന്തുതന്നെയാവട്ടെനമ്മുടെ നിയന്ത്രണം നമ്മുടെ കൈകളില്‍ തന്നെയുണ്ടായിരിക്കണംനാം അത് മറ്റാരെയുംഏല്പിക്കാന്‍ പാടുള്ളതല്ലഅതിനുപകരം അദ്ദേഹത്തിന്റെ മര്യാദകേട് നമ്മിലേക്ക് പകരുകയും നാം ഏറ്റെടുക്കുകയുംചെയ്താല്‍ സമൂഹത്തില്‍ പ്രചരിക്കുക ഇത്തരം വൃത്തികേടുകളായിരിക്കുംനാം നമ്മുടെ മൂല്യം മുറുകെ പിടിക്കുന്നതോടെഅദ്ദേഹത്തെപ്പോലുള്ളവര്‍ ഉടനെയോഅല്പം വൈകിയോ അവ സ്വീകരിക്കാനുള്ള സാധ്യതയേറെയാണ്'. 
'മര്യാദകെട്ട പ്രവര്ത്തനം വിഷത്തിന് സമാനമാണ്നാം വിഷത്തിന് മേല്‍ വിഷം ചൊരിഞ്ഞാല്‍ അത് അധികരിക്കുകയാണ്ചെയ്യുകനാം തീയിലേക്ക് വിറക് വെക്കുന്ന പക്ഷം തീ ആളിക്കത്തുകയാണ് ചെയ്യുകനാം നമ്മുടെ മൂല്യങ്ങളില്‍ സ്വതന്ത്രമായിനിലകൊള്ളുകയെന്നത് തന്നെയാണ് യഥാര്ത്ഥ ശക്തിഅതില്‍ നിന്ന് വിപരീതമായി ഇത്തരം ആളുകളാല്‍ നാം സ്വാധീനിക്കപ്പെട്ടാല്അവരുടെ വിഷവുംമര്യാദകേടും സ്വീകരിക്കുന്നതിന് തുല്യമാണ് അത്നാം അവരില്‍ വെറുക്കുന്ന കാര്യം നമ്മില്‍ സൃഷ്ടിക്കാന്മാത്രമെ അത് ഉപകരിക്കുകയുള്ളൂനന്മയും തിന്മയും തമ്മിലുള്ള ദൈനംദിന പോരാട്ടത്തില്‍ വിജയം അവരിലേക്ക് വഴിമാറാന്‍  അത് വഴിയൊരുക്കുന്നു